ചെങ്ങന്നൂര്‍ ▪️ വന്യജീവികള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങി മനുഷ്യജീവനും കൃഷിക്കും നാശം വരുത്തുന്നത് അവസാനിപ്പിക്കുന്നതിനായി വനം വന്യജീവി നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് കേരള കര്‍ഷകസംഘം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വനം വകുപ്പിന്റെ ചെങ്ങന്നൂര്‍ ഓഫീസിനു മുന്നില്‍ കര്‍ഷക മാര്‍ച്ചും ധര്‍ണയും നടത്തി.
കാട്ടുപന്നി ഉള്‍പ്പെടെയുള്ള വന്യജീവി ആക്രമണത്തില്‍ മരണപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും കൃഷിനശിച്ചവര്‍ക്കും നഷ്ടപരിഹാരം കാലോചിതമാക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് അഖിലേന്ത്യ കിസാന്‍ സഭയുടെ ആഭിമുഖ്യത്തില്‍ ഡല്‍ഹിയില്‍ പാര്‍ലമെന്റ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ടാണ് മാര്‍ച്ചും ധര്‍ണയും നടന്നത്.
ഉപരോധ സമരം അഖിലേന്ത്യാ കിസാന്‍ സഭ വര്‍ക്കിംഗ് കമ്മിറ്റി അംഗം ജി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ.എച്ച് ബാബുജാന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജോയിന്റ് സെക്രട്ടറി വല്‍സലാ മോഹന്‍, മുരളി തഴക്കര, എം.വി ശ്യാം, ബി. ബാബു, കെ. പ്രശാന്ത്കുമാര്‍, എസ്. ആസാദ്, ആര്‍. ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.