കോട്ടയം ▪️ താഴത്തങ്ങാടി ആറ്റില്‍ നടന്ന പ്രഥമ ബോട്ട് ലീഗ് (സിബിഎല്‍) പ്രതിഷേധത്തെ തുടര്‍ന്ന് പൂര്‍ത്തിയാക്കാനായില്ല.
കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ ട്രാക്കിനു കുറുകെയിട്ട് മത്സരം തടസ്സപ്പെടുത്തുകയായിരുന്നു.
കുമരകം ടൗണ്‍ ബോട്ട് ക്ലബ്, ഒന്നാം ഹീറ്റ്‌സില്‍ മത്സരിച്ച് വള്ളപ്പാടുകള്‍ക്ക് ഫിനിഷ് ചെയ്‌തെങ്കിലും സമയത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തി ഫൈനല്‍ യോഗ്യത നേടാനായില്ല.
മത്സരം തുടങ്ങി പാതിവഴിയില്‍ ശക്തമായ മഴ പെയ്തത് തങ്ങളുടെ മികച്ച സമയം കുറിക്കുന്നതിനെ ബാധിച്ചെന്നും അതിനാല്‍, ഒന്നാം ഹീറ്റ്‌സ് വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ടാണ് വള്ളം ട്രാക്കിനു കുറുകെയിട്ട് പ്രതിഷേധിച്ചത്.
പ്രതിഷേധത്തെ തുടര്‍ന്ന് സംഘര്‍ഷം ഉടലെടുക്കുകയുമായിരുന്നു. ഫിനിഷിംഗ് പോളുകള്‍ ഉള്‍പ്പടെ പിഴുതെറിയപ്പെട്ടു. തുടര്‍ന്ന് സമയം വൈകിയതിനാല്‍ വള്ളംകളി ഉപേക്ഷിച്ചതായി അധികൃതര്‍ അറിയിക്കുകയായിരുന്നു.