ഖത്തര്‍ ▪️ലോകകപ്പ് ഗ്രൂപ്പ് സി പോരാട്ടത്തില്‍ എതിരില്ലാതെ 2 ഗോളിന് സൗദി അറേബ്യയെ തകര്‍ത്ത് പോളണ്ട്. 39-ാം മിനിറ്റില്‍ പിയോറ്റര്‍ സിയെലിന്‍സ്കിയും 82-ാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയുമാണ് പോളണ്ടിനായി വലകുലുക്കിയത്. പോളിഷ് നിരയെ വിറപ്പിച്ച സൗദിക്ക് തലയെടുപ്പോടെ അര്റയ്യാനിലെ എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ നിന്നും മടങ്ങാം. ആദ്യ പകുതിയില്‍ സൗദിയും പോളണ്ടും ഒപ്പത്തിനൊപ്പമുള്ള മത്സരമാണു കാഴ്ചവച്ചത്. എന്നാല്‍ 39-ാം മിനിറ്റില്‍ ഗോള്‍ നേടി പോളണ്ട് മുന്നില്‍ എത്തി. പിയോറ്റര്‍ സിയെലിന്‍സ്കിയാണ് പോളണ്ടിനായി ആദ്യം വലകുലുക്കിയത്. 44-ാം മിനിറ്റില്‍ സൗദി അറേബ്യയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി …