ചെന്നിത്തല▪️ എട്ടാമത് കേരള സബ്ജൂനിയര് ആന്‍ഡ് മിനി പെണ്‍കുട്ടികളുടെ വടംവലി ചാമ്പ്യന്‍ഷിപ്പ് ചെന്നിത്തല മഹാത്മ സ്കൂളില്‍ നടന്നു. ഇരു വിഭാഗങ്ങളിലുമായി 14 ജില്ലകളില്‍ നിന്ന് 28 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. ചാമ്പ്യന്‍ഷിപ്പ് മാവേലിക്കര എം.എസ് അരുണ്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വടംവലി അസോസിയേഷന് സെക്രട്ടറി ആര്. രാമനാഥന് അധ്യക്ഷത വഹിച്ചു. മിനി വിഭാഗത്തില്‍ ഒന്നാം സ്ഥാനം പാലക്കാട്, രണ്ടാം സ്ഥാനം കാസര്‍ഗോഡും, മൂന്നാം സ്ഥാനം മലപ്പുറവും കരസ്ഥമാക്കി. സബ്ജൂനിയര് വിഭാഗത്തില്‍ ഒന്നാം സ്ഥാനം പാലക്കാട്, രണ്ടാം സ്ഥാനം കാസര്‍ഗോഡ് മൂന്നാം സ്ഥാനം മലപ്പുറവും …