✍️ഫിലിപ്പ് ജോണ്‍ ചെങ്ങന്നൂര്‍ ▪️ കയറിക്കിടക്കാന്‍ ഒരു കൂര പോലുമില്ലാതെ പ്ലാസ്റ്റിക് പടുത വലിച്ചു കെട്ടി ചാക്കും തകര ഷീറ്റും ചുറ്റുമറയാക്കി കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിച്ച് രാത്രികളില്‍ ഉറക്കം നഷ്ടപ്പെടുന്ന ഒരു കുടുംബം. പുലിയൂര് പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കുളഞ്ഞിത്തറ അജി വിലാസം വീട്ടില്‍ ആരതി അജികുമാറിന്റേതാണ് ഈ കുടുംബം. വാസയോഗ്യമല്ലാത്ത വീടിന്റെ അവസ്ഥയ്ക്കു പുറമെ ജന്മനാ പിടിപ്പെട്ട മാനസിക ശാരീരിക വെല്ലുവിളികളും ഈ കുടുംബത്തെ വേട്ടയാടുമ്പോള്‍ അതിജീവനത്തിനു വഴിയില്ലാതെ ഇവര്‍ ജീവിതത്തിനു മുന്പില് പകച്ചു നില്‍ക്കുകയാണ്. ഗൃഹനാഥനായ അജികുമാര്‍ (47), ഏക മകള്‍ ആരതി …