ചെങ്ങന്നൂര്‍ ▪️ കളഞ്ഞു കിട്ടിയ പണമടങ്ങിയ പേഴ്സ് തിരികെ നല്കി സെക്യൂരിറ്റി ജീവനക്കാരന് മാതൃകയായി. ഇന്ന് രാവിലെ 11 മണിയോടെയാണ് ചെങ്ങന്നൂര്‍ ആല്‍ത്തറ-കരയോഗം റോഡില്‍ നിന്നും ചെങ്ങന്നൂര്‍ കീഴ്ചേരിമേല്‍ മഠത്തില്‍ പടിക്കല്‍ ശ്രീകുമാറിന് പണമടങ്ങിയ പേഴ്സ് കളഞ്ഞു കിട്ടിയത്. ഉടന്‍ തന്നെ പോലീസ് സ്റ്റേഷനില്‍ ഏല്പിച്ചു. പോലീസ് നടത്തിയ പരിശോധനയില്‍ 20,430 രൂപയും ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍, പാന്‍, വോട്ടര്‍ ഐ.ഡി, എ.ടി.എം. എന്നീ കാര്‍ഡുകളും പേഴ്സില്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഉടമയായ കീഴ്ചേരിമേല്‍ പാറയ്ക്കല്‍ വീട്ടില്‍ കൃഷ്ണപ്രിയയെ വിളിച്ചു വരുത്തി പേഴ്സ് തിരിച്ചേല്പിച്ചു. …