ചെങ്ങന്നൂര്‍ ▪️ സ്വന്തമായി വീടൊരുക്കുമ്പോള്‍ കരുതലായി മറ്റൊരു സ്നേഹവീടൊരുക്കി ഡോക്ടര്‍ ദമ്പതികള്‍. നിരണം സ്വദേശികളായ ഡോ. നൈനാനും ഭാര്യയും പുതിയ വീട് നിര്‍മ്മിച്ചപ്പോഴാണ് ചെറിയനാട് അത്തിമണ്‍ പാലത്തുംപാട്ട് അനിയന് വര്‍ഗീസ്-മോളമ്മ ദമ്പതികളുടെ വീട് നവീകരിച്ചു നല്‍കിയത്. വാസയോഗ്യമല്ലാത്ത വീട് നവീകരിക്കുന്നതിന് പണമില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുമ്പോഴാണ് ജീവകാരുണ്യ പ്രവര്‍ത്തകനായ ചെറിയനാട് റെജി തോമ്പിലേത്ത് അനിയന് വര്‍ഗീസിന്റെ പിന്നോക്കാവസ്ഥ ഡോ. നൈനാന്റെ ശ്രദ്ധയില്‍പെടുത്തിയത്. ഇതോടെയാണ് 4 ലക്ഷം ചിലവില്‍ എല്ലാ അടിസ്ഥാന സൗകര്യങ്ങളോടെ വീടിന്റെ നവീകരണ നിര്‍മ്മാണം നടത്താന്‍ സാഹചര്യമൊരുങ്ങിയത്. നവീകരിച്ച വീടിന്റെ കൂദാശ നാളെ ഉച്ചകഴിഞ്ഞ് …