ചെങ്ങന്നൂര്‍ ലില്ലി ലയണ്‍സ് സ്പെഷ്യല്‍ സ്കൂളിന്റെ ആഭിമുഖ്യത്തില്‍ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ സ്പെഷ്യല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കലോത്സവം – അതീതാ 2022 സജി ചെറിയാന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂര്‍ കല്ലിശ്ശേരി ബിബിസി ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന കലോത്സവത്തില്‍ പതിമൂന്ന് സ്പെഷ്യല്‍ സ്കൂളുകളില്‍ നിന്നും ഇരുന്നൂറില്‍ പരം വിദ്യാര്‍ത്ഥികള്‍ വിവിധ മത്സരയിനങ്ങളില്‍ പങ്കെടുത്തു. സ്പെഷ്യല്‍ ആര്‍ട്ടിസ്റ്റായ മാന്നാര്‍ അയ്യപ്പന് എന്ന അനൂപ് ആര്. കാര്‍ണവരുടെ രംഗപൂജയോടു കൂടി പരിപാടികള്‍ ആരംഭിച്ചു. അനൂപ് ആര്. കാര്‍ണവരുടെ രംഗപൂജ ലില്ലി ചെയര്മാന് ഡോ. പി ജി ആര് …