ആലപ്പുഴ: എംബിബിഎസ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയ ആരതിയുടെ പഠനചെലവ് കാര്യത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്.കൃഷ്ണതേജ ഇടപെട്ടു. ചാരുംമൂട് നൂറനാട് പുലിമേല്‍ തുണ്ടില്‍ ഹരിദാസ് പ്രസന്ന ദമ്പതികളുടെ മകള്‍ ആരതി ദാസിനാണ് എംബിബിഎസ് ആദ്യ അലോട്ട്മെന്റില്‍ പാലക്കാട് മെഡിക്കല്‍ കോളജില്‍ പ്രവേശനം ലഭിച്ചത്. മെറിറ്റില്‍ പ്രവേശനം ലഭിച്ചെങ്കിലും 15-ാം തീയതി കോളജില്‍ ക്ലാസ് തുടങ്ങുന്നതിന് മുന്നോടിയായി യൂണിഫോം, തുടക്കത്തിലെ ഫീസ്, മറ്റ് കാര്യങ്ങള്‍ എന്നിവയ്ക്കായി 40,000 രൂപയോളം വേണ്ടിവരും. ഇത് കണ്ടെത്തുന്നതിനുള്ള ശ്രമത്തിലായിരുന്നു ഹരിദാസും കുടുംബവും. കൃഷ്ണ തേജയെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു പരിശീലിപ്പിച്ച …