ചെങ്ങന്നൂര്‍ ▪️മലയാളി ആവര്‍ത്തിച്ചു കേട്ടതും പാടിയതുമായ ഗാനങ്ങളുടെ ശബ്ദം കെപിഎസി സുലോചനയുടെ ജീവിതകഥ പറയുന്ന ഡോ.രാജീവ് പുലിയൂര് രചിച്ച പുസ്തകം പൊന്നരിവാള്‍ അമ്പിളിയില് ചൊവ്വാഴ്ച രാവിലെ 11ന് നിയമസഭ മന്ദിരത്തില്‍ മന്ത്രി സജി ചെറിയാന് പ്രകാശനം ചെയ്യും. നേര്‍ത്തതും എന്നാല്‍ കരുത്തുറ്റതുമായ ശബ്ദത്തിലൂടെ മലയാളമാകെ ആരാധകരെ സൃഷ്ടിച്ച അനശ്വര ഗായികയാണ് സുലോചന. ബലികുടീരങ്ങളെ, പൊന്നരിവാളമ്പിളിയില്., അമ്പിളിയമ്മാവാ., തലയ്ക്കുമീതെ ശൂന്യാകാശം തുടങ്ങി മലയാളികള്‍ നെഞ്ചേറ്റിയ കെപിഎസി ഗാനങ്ങള്‍ സുലോചനയെന്ന ഗായികയുടെ ശബ്ദത്തിലൂടെ ലോകം സ്വീകരിച്ചവയാണ്. സുലോചനയുടെ ജീവിത കഥയ്ക്ക്. അഭിനയ ജീവിതത്തിലും സുലോചന തന്റെ സവിശേഷവ്യക്തിമുദ്ര …