ചെങ്ങന്നൂര്‍▪️യേശുക്രിസ്തുവിന്റെ പീഡാനുഭവ സ്മരണ ഉയര്‍ത്തി ചെങ്ങന്നൂരില്‍ കുരിശിന്റെ വഴി നടന്നു. ചെങ്ങന്നൂര്‍ സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയിലെ ദുഃഖവെള്ളി ശുശ്രൂഷകളുടെ ഭാഗമായാണ് കുരിശിന്റെ വഴി നടന്നത്. യേശുക്രിസ്തുവിനെ മരണത്തിന് വിധിക്കുന്നത് മുതല്‍ കല്ലറിയില്‍ സംസ്കരിക്കുന്നതു വരെയുള്ള സംഭവങ്ങള്‍ നഗരത്തില്‍ 14 സ്ഥലങ്ങളിലായി ക്രമീകരിച്ച് പ്രാര്‍ത്ഥനകള്‍ നടത്തിയാണ് കുരിശിന്റെ വഴി നടത്തിയത്. നൂറുകണക്കിന് വിശ്വാസികള്‍ ചെറുതും വലുതുമായ കുരിശുകള്‍ വഹിച്ച് ഗാനങ്ങള്‍ ആലപിച്ചും ഓരോ സ്ഥലങ്ങളില്‍ മുട്ടുകുത്തി പ്രാര്‍ത്ഥനകള്‍ നടത്തി കുമ്പിട്ടുമാണ് ഇതില്‍ പങ്കെടുത്തത്. രാവിലെ ദേവാലയത്തില്‍ തുടങ്ങിയ ശുശ്രൂഷകളുടെ തുടര്‍ച്ചയായാണ് കുരിശിന്റെ വഴി …