ചെങ്ങന്നൂര്‍ ▪️ പ്രാര്‍ത്ഥനയോടെ കാത്തിരുന്ന വെണ്മണി ഗ്രാമത്തെ കണ്ണീരിലാഴ്ത്തി തൃലോക് വിടപറഞ്ഞു. രണ്ടു വയസ്സു മുതല്‍ രക്താര്‍ബുദം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വെണ്മണി വരമ്പൂര്‍ ശ്രീവിഹാറില്‍ വിപുല്‍ ബാലകൃഷ്ണകുറുപ്പ്-വിദ്യാ നായര്‍ ദമ്പതികളുടെ മകന് തൃലോക് (അഞ്ച്) അന്തരിച്ചു. നിരവധി ആശുപത്രികളില്‍ തുടര്‍ന്ന മകന്റെ ഭാരിച്ച ചികിത്സ ചിലവു താങ്ങാന്‍ കഴിയാതെ വലഞ്ഞ കുടുംബത്തിനു കൈതാങ്ങായി മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി വെണ്മണി മേഖല കമ്മിറ്റി സുമനസ്സുകളുടെ സഹായത്തോടെ 14 ലക്ഷം രൂപ ചികിത്സാ ധനസഹായം ശേഖരിച്ചു …