മാവേലിക്കര: റോഡിലൂടെ നടന്നു പോയ ചെന്നിത്തല സ്വദേശിനി സ്വകാര്യ ബസ് ഇടിച്ചു മരിച്ചു. ചെന്നിത്തല തൃപ്പെരുന്തുറ തെക്കേക്കുറ്റ് വീട്ടില്‍ കോശി ജേക്കബിന്റെ ഭാര്യ റയ്ച്ചല് ജേക്കബ് (82) ആണ് മരിച്ചത്. മിച്ചല്‍ ജംഗ്ഷനില്‍ ഇന്ന് ഉച്ചക്ക് 1.30ഓടെയാണ് അപകടം ഉണ്ടായത്. പ്രാര്‍ത്ഥനക്ക് പോയ ശേഷം പുതിയകാവ് ഭാഗത്തു നിന്ന് മടങ്ങി ബസ് സ്റ്റാന്‍ഡിലേക്ക് വരുമ്പോള്‍ റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് ബസ് ഇടിച്ചു വീഴ്ത്തിയത്. പുതിയകാവില്‍ നിന്ന് സ്വകാര്യ ബസ് സ്റ്റാന്‍ഡിലേക്ക് പോയ സ്വാമി ബസ് ആണ് അപകടം ഉണ്ടാക്കിയത്. ബസിന്റെ മുന്‍ഭാഗം ഇടിച്ചു റോഡില്‍ …