മാവേലിക്കര▪️ പ്രശസ്ത ചിത്രകാരന് മാവേലിക്കര കൊറ്റാര്‍കാവ് തടത്തില്‍ പുത്തന്‍വീട്ടില്‍ പ്രൊഫ. ജി. ഉണ്ണികൃഷ്ണന് (63) അന്തരിച്ചു. മാവേലിക്കര കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മാവേലിക്കര രാജാ രവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്ട്സ്, തിരുവനന്തപുരം ഫൈന്‍ ആര്‍ട്ട്സ് കോളേജ് എന്നിവിടങ്ങളില്‍ നിന്നും കലാപഠനവും പ്രശസ്ത ചുവര്‍ചിത്രകാരന്‍ മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി നായരില്‍ നിന്ന് മ്യൂറല്‍ പെയിന്റിങ്ങും കഴിഞ്ഞ് രാജാ രവിവര്‍മ്മ കോളേജില്‍ 33 വര്‍ഷം ചിത്രകലാ വിഭാഗം അധ്യാപകനായിരുന്നു. 1979ല്‍ സംസ്ഥാന ചിത്രകലാ അവാര്‍ഡ്, 1982ല്‍ കേരള ചിത്രകലാ പരിഷത്ത് അവാര്‍ഡ്, 1996ല്‍ കിളിമാനൂര്‍ …