ചെങ്ങന്നൂര്‍ ▪️ശബരിമലയിലെ കതിന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന ചെങ്ങന്നൂര്‍ സ്വദേശി കൂടി മരിച്ചു. ചെങ്ങന്നൂര്‍ കാരയ്ക്കാട് കൊടയ്ക്കാമരം ആമക്കുന്നില്‍ ആര്.രജീഷ് (35) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവര്‍ രണ്ടായി. രജീഷിന് 40 ശതമാനത്തിലധികം പൊള്ളലുണ്ടായിരുന്നു. ചികിത്സകള്‍ ഫലം കാണാതിരുന്നതിനെ തുടര്‍ന്നാണ് രജീഷ് മരണത്തിനു കീഴടങ്ങിയത്. ഈ മാസം രണ്ടാം തീയതി സന്നിധാനത്ത് വെടിവഴിപാടിനുള്ള കതിന നിറക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. രജീഷ് അടക്കം മൂന്ന് പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവരില്‍ ഒരാളായ ചെങ്ങന്നൂര്‍ ചെറിയനാട് തോന്നയ്ക്കല്‍ ആറ്റുവാശ്ശേരി വടക്കേതില്‍ എ.ആര് ജയകുമാര്‍ (47) കഴിഞ്ഞ …