ചെങ്ങന്നൂര്‍▪️ കാരയ്ക്കാട് ആംബുലന്‍സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. ഇന്ന് രാത്രി 10 മണിയോടെ മുളക്കുഴ കാരയ്ക്കാട് പാറയ്ക്കല്‍ പെട്രോള്‍ പമ്പിന് തെക്ക് വടക്കേചേരിപ്പടി കളള്ഷാപ്പിന് സമീപമാണ് അപകടം. കാരയ്ക്കാട് മാഞ്ഞാലില്‍ രവീന്ദ്രന്റെ മകന് വിഷ്ണു (അഭിജിത്ത് -32). മൃതദേഹം ചെങ്ങന്നൂര്‍ മാമ്മന്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ കാരയ്ക്കാട് സ്വദേശി ശ്രീരാജ് എന്നായളെ കല്ലിശ്ശേരി കെ.എം ചെറിയാന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടൂര്‍ താലൂക്ക് ആശുപത്രിയുടെ ആംബുലന്‍സും ബൈക്കു കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഇതിലെ വന്ന വാഹനത്തില്‍ …