ചെങ്ങന്നൂര്‍ ▪️ ആന്ധ്രാപ്രദേശ് സ്വദേശിയായ അയ്യപ്പഭക്തന് ചെങ്ങന്നൂരില്‍ ഹൃദയാഘാതം മൂലം മരിച്ചു. ആന്ധ്രാപ്രദേശ് നെല്ലൂര്‍ വില്ലേജില്‍ കൊനേട്ടി മിട്ടാതെരുവില് വെങ്കയ്യയുടെ മകന് എറുക ബ്രഹ്മല (45) യാണ് മരിച്ചത്. ഇന്നു (ചൊവ്വാഴ്ച) പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ആന്ധ്രാപ്രദേശില്‍ നിന്നുള്ള അഞ്ചംഗ സംഘത്തോടൊപ്പം ശബരിമലയില്‍ ദര്‍ശനം നടത്തിയ ശേഷം നാട്ടിലേക്ക് മടങ്ങാന്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായിരുന്നു. ഇവിടെ വിശ്രമിക്കുന്നതിനിടെ നെഞ്ചുവേദന അനുഭപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ചെങ്ങന്നൂര്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെങ്ങന്നൂര്‍ പൊലിസ് മേല്‍നടപടി സ്വീകരിച്ച മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.