ഡല്‍ഹി ▪️ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചില്‍ അതിഥിയായി എത്തി ബ്രസീല്‍ നാഷണല്‍ ഹൈക്കോര്‍ട്ട് നിയുക്ത ചീഫ് ജസ്റ്റിസ് അന്റോണിയോ ഹെര്‍മന്‍ ബെഞ്ചമിന്‍. അതിഥി ജഡ്ജിയെ ചീഫ് ജസ്റ്റിസ് ഡോ. ഡി.വൈ ചന്ദ്രചൂഡ് തന്നെയാണ് സ്വാഗതം ചെയ്തതും അഭിഭാഷകര്‍ക്ക് പരിചയപ്പെടുത്തിയതും. അതിഥി ജഡ്ജിയെ ചീഫ് ജസ്റ്റിസിന്റെ കോടതിയില്‍ ഹാജരായ അഭിഭാഷകരും സ്വാഗതം ചെയ്തു. ചീഫ് ജസ്റ്റിസ് ഡോ. ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പാര്‍ഡിവാല, മനോജ് മിശ്ര എന്നിവര്‍ക്കൊപ്പം നാലാമത്തെ ജഡ്ജിയായി ഏറെ നേരം വിവിധ കേസുകളില്‍ ജസ്റ്റിസ് അന്റോണിയോ ഹെര്‍മന്‍ ബെഞ്ചമിനും വാദം …