അധ്യക്ഷ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, നിലപാട് വ്യക്തമാക്കി വീണ്ടും ശശി തരൂര്‍. പാര്‍ട്ടിക്കകത്തെ മുതിര്‍ന്ന നേതാക്കള്‍ പക്ഷപാതം കാണിക്കുന്നുണ്ടെന്ന് തരൂര്‍ പറഞ്ഞു. താന്‍ പ്രവര്‍ത്തിക്കുന്നതും മത്സരിക്കുന്നതും നേതാക്കള്‍ക്ക് വേണ്ടിയല്ല, കോണ്‍ഗ്രസിനാകെ വേണ്ടിയാണ്. സാധാരണക്കാരായ പ്രവര്‍ത്തകരാണ് തന്നെ പിന്തുണയ്ക്കുന്നതെന്നും ആ വിശ്വാസത്തെ ചതിക്കില്ലെന്നും ശശി തരൂര്‍ പറഞ്ഞു. മണ്ഡലം പ്രസിഡന്റുമാരും ബ്ലോക്ക് പ്രസിഡന്റുമാരുമെല്ലാം വര്‍ഷങ്ങളായി ഈ പാര്‍ട്ടിക്ക് വേണ്ടി ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചവരാണ്. വലിയ നേതാക്കളൊന്നും എന്റെയൊപ്പം കാണില്ല. 60 ഒപ്പും എന്റെ നോമിനേഷന് പത്രികയ്ക്കൊപ്പം കൊടുത്തപ്പോള്‍ അതിലൊന്നും വലിയ ആളുകളുടെ പേരുണ്ടായിരുന്നില്ല. പക്ഷേ പാര്‍ട്ടി …