തമിഴ്നാട് ഗവര്‍ണറെ ഉടന്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ സഖ്യം രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്ത് നല്കി. ഗവര്‍ണര്‍ ആര് എന്‍ രവിയെ ഉടന്‍ തിരിച്ചു വിളിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നു, ബില്ലുകള്‍ ഒപ്പിടാതെ വെച്ച് താമസിപ്പിക്കുന്നു തുടങ്ങിയ പരാതികള്‍ കത്തിലുണ്ട്. കേരളത്തില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുമ്പോഴാണ് തമിഴ്നാട്ടില്‍ ഗവര്‍ണറെ നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് രാഷ്ട്രപതിക്ക് എത്തുന്നത്. ബില്ലുകള്‍ വച്ച് താമസിപ്പിക്കുന്നു എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു ആരോപണം. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കാരിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും എല്ലാ പ്രവര്‍ത്തനങ്ങളിലും ഗവര്‍ണര്‍ …