ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണലിന്റെ ഫൗണ്ടേഷന് കമ്മറ്റി അംഗമായി അലന് കണ്ണാട്ട് തെരഞ്ഞെടുക്കപ്പെട്ടു. ഏഷ്യ, പസഫിക് മേഖലയുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. ജെസിഐ ചെങ്ങന്നൂര്‍ അംഗമായ അലന് കണ്ണാട്ട് ക്രൗഡ് വര്‍ക്സ് ഇന്‍ഡ്യ ഫൗണ്ടേഷന് സ്ഥാപകനും കണ്ണാട്ട് ഫിന്‍ഗോള്‍ഡ് ഫിനാന്‍സ് ഡയറക്ടറുമാണ്. കണ്ണാട്ട് അുണ്‍ ഗ്രൂപ്പ് ചെയര്മാന് അരുണ്‍ തോമസ് കണ്ണാട്ടിന്റെയും ആലീസ് അരുണിന്റെയും മകനാണ്. ഭാര്യ: ഡോ.നിത്യ എസ്. ചെറിയാന്. മകള്‍: ഇസബെല്ല