നൂറനാട്▪️ ശിവരാത്രി ദിവസമായ 26ന് (നാളെ) നൂറനാട് പടനിലം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കെ.പി റോഡിലും മറ്റും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 12.30ന് ശേഷം കായംകുളം ഭാഗത്തുനിന്നും അടൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ചാരുംമൂട് ജംഗ്ഷനില്‍ നിന്നും തെക്കോട്ട് ഗുരുനാഥന് കുളങ്ങര ജംഗ്ഷന് ആലുവിള ജംഗ്ഷന് പാലമൂട് ട്രാന്‍സ്ഫോര്‍മര്‍ ജംഗ്ഷന് പഴകുളം വഴി അടൂരിന് പോകേണ്ടതാണ്. അടൂര്‍ ഭാഗത്തുനിന്നും കായംകുളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ പഴകുളം ജംഗ്ഷനില്‍ നിന്നും തെക്കോട്ട് തിരിഞ്ഞ് ഗുരുനാഥന് കുളങ്ങര ജംഗ്ഷന് വഴി ചാരുംമൂട് എത്തി യാത്ര തുടര്‍ന്ന് കായംകുളത്തേക്ക് …