ചെങ്ങന്നൂര്‍▪️ ദൈവവചനത്തിന്റെ മാധുര്യം ജീവിതത്തില്‍ അനുഭവിച്ചറിയുവാനും ആരാധനാ ജീവിതത്തിലേക്കും കൗദാശികജീവിതത്തിലേക്കും നമ്മെ നയിക്കുന്ന വചനത്തിന്റെ ശക്തി തിരിച്ചറിയുവാനും ഏവര്‍ക്കും കഴിയണമെന്ന് തുമ്പമണ്‍ ഭദ്രാസനാധിപന്‍ ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ. മലങ്കര ഓര്‍ത്തഡോക്സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന 18ാമത് ചെങ്ങന്നൂര്‍ ഭദ്രാസന കണ്വന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭദ്രാസന മെത്രാപ്പോലീത്താ ഡോ മാത്യൂസ് മാര്‍ തീമോത്തിയോസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പൊലീത്താ വചനശുശ്രൂഷ നടത്തി. യോഗത്തില്‍ ഭദ്രാസന സെക്രട്ടറി ഫാ. പി.കെ. കോശി, വൈദിക ട്രസ്റ്റി …