നൂറനാട്▪️ ലഹരിക്കടത്തുകാരന്റെ സ്വത്ത് കണ്ടു കെട്ടി ചെന്നൈ ആസ്ഥാനമായുളള ട്രിബ്യൂണലിന്റെ ഉത്തരവ്. നൂറനാട് പുതുപ്പളളിക്കുന്നം ഖാന് മന്‍സില്‍ വീട്ടില്‍ ഖാന് പി.കെ (ഷൈജു ഖാന്-41) യുടെ പേരിലുളള 17.5 സെന്റ് വസ്തുവും വീടുമാണ് SAFEM Act (Smugglers and Foreign Exchange Manipulators (Forfeiture of Property) Act 1976) പ്രകാരം കണ്ടു കെട്ടി ഉത്തരവായത്. കണ്ടൂ കെട്ടല്‍ നടപടികള്‍ക്കായി നൂറനാട് പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാര്‍ കേന്ദ്ര സര്‍ക്കാരിന്റെ ധനകാര്യ മന്ത്രാലയത്തിനു കീഴിലുളള റവന്യൂ വകുപ്പിന്റെ ചെന്നൈ ആസ്ഥാനമായുളള ട്രിബ്യൂണലിന് തെളിവു …