ചെങ്ങന്നൂര്‍▪️ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെ 1.69 കിലോഗ്രാം കഞ്ചാവ് പിടികൂടി. ചെങ്ങന്നൂര്‍ എണ്ണക്കാട് മുറിയില്‍ ചാത്തേലില്‍ വീട്ടില്‍ സാജന് മാത്യുവിനെ അറസ്റ്റ് ചെയ്തു. പാണ്ടനാട് കളത്തറ ജംഗ്ഷന് സമീപത്തു നിന്നും വാഗണ്‍ ആര് കാറില്‍ കടത്തി കൊണ്ടുവരികയാരുന്ന കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവു കടത്താന്‍ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. ഇയാള്‍ മുന്‍പും കഞ്ചാവ് കേസില്‍ പ്രതിയായിട്ടുണ്ടെന്ന് എക്സൈസ് സംഘം പറഞ്ഞു. പുതുവത്സരാഘോഷ പരിപാടികള്‍ക്ക് ചില്ലറ വില്പന നടത്തുന്ന കച്ചവടക്കാര്‍ക്ക് വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന കഞ്ചാവായിരുന്നു ഇത്. ഇയാള്‍ക്ക് കഞ്ചാവ് ലഭിച്ച ഉറവിടത്തെ പറ്റി …