മാന്നാര്‍: ചെങ്ങന്നൂരിന്റെ സാംസ്കാരിക പൈതൃകം ലോകശ്രദ്ധയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിനോട് അനുബന്ധിച്ച് നടക്കുന്ന ചെങ്ങന്നൂര്‍ പെരുമ-സര്‍ഗ്ഗോല്‍സവത്തിന് മാന്നാറില്‍ വര്‍ണാഭമായ തുടക്കം പെരുമയുടെ മണ്ഡലതല ഉദ്ഘാടനം മാന്നാര്‍ നായര്‍ സമാജം സ്കൂള്‍ മൈതാനിയില്‍ ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള നിര്‍വ്വഹിച്ചു. സജി ചെറിയാന് എംഎല്‍എ അധ്യക്ഷത വഹിച്ചു. മന്ത്രി പി. പ്രസാദ്, രമേശ് ചെന്നിത്തല എംഎല്‍എ, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിന് പി. വര്‍ഗീസ്, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദാസ്, മാന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി …