ചെങ്ങന്നൂര്‍: എസ്.എന്‍.ഡി.പി തിങ്കളാമുറ്റം ശാഖയുടെ ആഭിമുഖ്യത്തിലുള്ള ഒന്നാമത് ശ്രീനാരായണ കണ്വന്ഷന് 30 മുതല്‍ ഒക്ടോബര്‍ 2 വരെ നടക്കും. 30ന് രാവിലെ 10ന് സജി ചെറിയാന് എം.എല്‍.എ കണ്വന്ഷന് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ യൂണിയന് ചെയര്മാന് അനില്‍ അമ്പാടി അദ്ധ്യക്ഷത വഹിക്കും. പുലിയൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി.ശ്രീകുമാര്‍, യൂണിയന് കണ്‍വീനര്‍ അനില്‍ പി.ശ്രീരംഗം, യൂണിയന് അഡ്.കമ്മറ്റി അംഗങ്ങളായ കെ.ആര്.മോഹനന്, എസ്.ദേവരാജന്‍, ജയപ്രകാശ് തൊട്ടാവാടി, സുരേഷ് വല്ലന, അനില്‍ കണ്ണാടി, ആലാ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജികുമാര്‍ വി.എന്‍., രതി സുഭാഷ് തുടങ്ങിയവര്‍ പ്രസംഗിക്കും. വൈകിട്ട് 6.45ന് …