മാന്നാര്‍: മതമൈത്രി വിളിച്ചോതി മാന്നാറില്‍ നബിദിന റാലിക്ക് ക്ഷേത്രനടകളില്‍ സ്വീകരണം. പ്രവാചകന് മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് മാന്നാര്‍ ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ നബിദിന റാലിക്കാണ്് മാന്നാര്‍ തൃക്കുരട്ടി മഹാദേവര്‍ ക്ഷേത്ര നടയിലും ശ്രീ കുരട്ടിശ്ശേരിയിലമ്മ ഭഗവതി ക്ഷേത്ര നടയിലും സ്വീകരണം നല്‍കിയത്. മാന്നാര്‍ പുത്തന്‍പള്ളിയില്‍ നിന്നും ആരംഭിച്ച് പരുമലക്കടവിലെത്തി തിരികെ നബിദിന റാലി തൃക്കുരട്ടിക്ഷേത്ര നടയിലെത്തിയപ്പോള്‍ തൃക്കുരട്ടി ദേവസ്വം മാനേജര്‍ വൈശാഖ്, തൃക്കുരട്ടി മഹാദേവര്‍ സേവാ സമിതി പ്രസിഡന്റ് കലാധരന്‍ കൈലാസം, അജിത് അമൃതം, രതീഷ് മാച്ചൂട്ടില്‍ തുടങ്ങിയവര്‍ ചീഫ് ഇമാമിനെയും ജമാഅത്ത് …