ചെങ്ങന്നൂര്‍: പുത്തന്‍കാവില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ചുകയറി. മതിലും കാറിന്റെ മുന്‍ഭാഗവും പൂര്‍ണമായും തകര്‍ന്നു. കാറിലുണ്ടായിരുന്ന രണ്ട് യുവാക്കള്‍ രക്ഷപ്പെട്ടു. ഇന്ന് (18) രാവിലെ 9 മണിയോടെ ചെങ്ങന്നൂര്‍-കോഴഞ്ചേരി റോഡില്‍ പുത്തന്‍കാവ് സെന്റ് ആന്‍ഡ്രൂസ് കുരിശ് പള്ളിക്ക് സമീപമാണ് അപകടം. അമിത വേഗതയിലെത്തിയ കെഎല്‍ 34 ഇ 40 മഹീന്ദ്ര റ്റിയുവി 300 എന്ന കാറാണ് അപകടത്തില്‍ പെട്ടത്. ചക്കാലയില്‍ ഏലിയാമ്മ മാത്യുവിന്റെ വീടിന്റെ മുന്‍ഭാഗത്തെ മതില് പൂര്‍ണമായും ഇടിച്ചു തകര്‍ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മതിലിന്റെ കല്ലുകള്‍ തെറിച്ച് വീടിന്റെ ജനല്‍ ഗ്ലാസുകളും …