ചെങ്ങന്നൂര്‍▪️ നവീകരിച്ച തിരുവന്‍വണ്ടൂര്‍ സെന്റ് മേരീസ് ക്നാനായ പള്ളിയുടെ മൂറോന്‍ കൂദാശ 22നും 23നും നടക്കും. കൂദാശയ്ക്ക് ക്നാനായ സമുദായ വലിയ മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് കുറിയാക്കോസ് മാര്‍ സേവേറിയോസ് മുഖ്യ കാര്‍മ്മികത്വം വഹിക്കും. 22ന് വൈകിട്ട് 5.30ന് സന്ധ്യാ പ്രാര്‍ത്ഥന, 6.30ന് ദേവാലയ മൂറോന്‍ കൂദാശയുടെ ഒന്നാം ഘട്ടം. 23ന് രാവിലെ 7.15ന് ദേവാലയ മൂറോന്‍ കൂദാശ രണ്ടാംഘട്ടം. 9.30ന് വിശുദ്ധ അഞ്ചിന്മേല് കുര്‍ബാന. 11.30ന് പൊതുസമ്മേളനം ക്നാനായ സമുദായ വലിയ മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് കുറിയാക്കോസ് മോര് സേവേറിയോസ് ഉദ്ഘാടനം ചെയ്യും. …