കൊച്ചി▪️ നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള കുടുംബത്തിന്റെ ഹർജി ഹൈക്കോടതി തള്ളി. ഭാര്യ മഞ്ജുഷയുടെ ഹര്‍ജി തീര്‍പ്പാക്കി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് വിധി പറഞ്ഞത്. കേസ് കണ്ണൂര്‍ ഐജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണം. അന്വേഷണ പുരോഗതി കുടുംബത്തെ അറിയിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതി വിധി തൃപ്തികരമല്ലന്നും അപ്പീലുമായി മുന്നോട്ട് പോകുമെന്നും മഞ്ജുജ പറഞ്ഞു. നവീന്‍ ബാബുവിന്റേത് കൊലപാതകമാണെന്നും കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്നുമായിരുന്നു കുടുംബത്തിന്റെ വാദം. കേസ് സംസ്ഥാന പൊലീസ് അന്വേഷിച്ചാല്‍ രാഷ്ട്രീയ പക്ഷപാതപരമായ അന്വേഷണം മാത്രമാണ് നടക്കുക. ഈ …