പത്തനംതിട്ട▪️ ചെന്നിത്തലഎന്എസ്എസ് മഞ്ഞുരുകലിന് കാരണമായത് പി.ജെ കുര്യന്റെ ഇടപെടലെന്ന് നിര്‍ണായക വെളിപ്പെടുത്തല്‍. മന്നം ജയന്തി ആഘോഷത്തിലേക്ക് ക്ഷണം ലഭിച്ചത് ചെന്നിത്തലയും പി.ജെ കുര്യനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം. മാസങ്ങള്‍ മുന്‍പ് പി.ജെ കുര്യന്റെ വസതിയിലെത്തി ചെന്നിത്തല കൂടിക്കാഴ്ച നടത്തിയിരുന്നു. വസതിയിലെ കൂടിക്കാഴ്ച അരമണിക്കൂറോളമാണ് നീണ്ടത്. സമാനമായി പത്തനംതിട്ട അടൂരിലും ഇരുവരും കൂടിക്കാഴ്ച നടത്തി. അടൂരില്‍ മറ്റൊരു കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെ അടച്ചിട്ട മുറിയില്‍ ഒരു മണിക്കൂറോളമാണ് കൂടിക്കാഴ്ച നടത്തിയത്. ചെന്നിത്തലയ്ക്ക് അനുകൂലമായി എന്‍എസ്എസ്സിലെ ഒരു വിഭാഗം നിലപാട് എടുത്തപ്പോള്‍ ജി സുകുമാരന്‍ നായര്‍ എതിര്‍ത്തിരുന്നു എന്നാണ് …