ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള മോഷണക്കേസില്‍ കുപ്രസിദ്ധ മോഷ്ടാക്കള്‍ പിടിയില്‍. കായംകുളം കൃഷ്ണപുരം സ്വദേശി മുഹമ്മദ് അന്‍വര്‍ഷാ, കാര്‍ത്തികപ്പള്ളി സ്വദേശി ഹരിത എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. രാത്രികാലങ്ങളില്‍ ബൈക്കില്‍ കറങ്ങി കാണിക്ക വഞ്ചിക്കള്‍ മോഷ്ടിക്കലാണ് ഇവരുടെ രീതി. വൈക്കം വെച്ചൂര്‍, തലയാഴം ഭാഗങ്ങളിലെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയ കേസിലാണ് ഇരുവരെയും പോലിസ് പിടികൂടിയത്. സെപ്റ്റംബര്‍ 24ന് പുലര്‍ച്ചെ വെച്ചൂരിലെ മൂന്ന് ക്ഷേത്രങ്ങളിലെയും പള്ളി കപ്പേളയിലെയും കാണിക്ക വഞ്ചികള്‍ പൊളിച്ച് ഇവര്‍ പണം അപഹരിച്ചിരുന്നു. വൈക്കം പോലീസ് കോട്ടയത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. കായംകുളം, ഇടുക്കി …