വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ബസ് ഡ്രൈവര്‍ ജോമോന് അപകടകരമാകും വിധം ടൂറിസ്റ്റ് ബസ് ഓടിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് പൂനയില്‍ നിന്നെന്ന് പൊലീസ്. ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ ജോമോന് തന്നെയാണ് പൂനയില്‍ നിന്നാണെന്ന് പറഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പകര്‍ത്തിയ ദൃശ്യമാണെന്ന് ജോമോന് അന്വേഷണസംഘത്തോട് പറഞ്ഞു. ബസില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും ജോമോന് മൊഴി നല്കി. എന്നാല്‍ ജോമോന്റെ മൊഴി പൊലീസ് പൂര്‍ണ്ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. ജോമോനെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം വിശദമായ ചോദ്യം ചെയ്യലെന്ന് ആലത്തൂര്‍ ഡിവൈഎസ്പി അറിയിച്ചു. വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് …