തലശ്ശേരി: മാധ്യമ പ്രവര്‍ത്തകരെ രണ്ടു തട്ടുകളിലായി കാണുന്നത് നീതീകരിക്കാന്‍ ആവില്ലെന്നും പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെങ്കില്‍ അതിലെ വിഷയങ്ങളും പ്രയാസങ്ങളും എന്താണെന്ന് പഠിക്കാനും ബന്ധപ്പെട്ടവരെ അറിയിക്കാനും തയ്യാറാണെന്ന് വി. ശിവദാസന്‍ എംപി പറഞ്ഞു. കേരള പത്രപ്രവര്‍ത്തക അസോസിയേഷന് കണ്ണൂര്‍ ജില്ലാ സമ്മേളനം തലശ്ശേരി ഐഎംഎ ഹാളിലെ നാസര്‍ മട്ടന്നൂര്‍ നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം വര്‍ക്കിങ്ങ് ചെയര്മാന് എന്‍.ധനഞ്ജയന് അധ്യക്ഷനായി. സംസ്ഥാന രക്ഷാധികാരി ഡോ. മൂസക്കുഞ്ഞ്, ജനകീയ ഡോക്ടര്‍ എ. ജോസഫ്, മുതിര്‍ന്ന പത്രദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. …