ചെങ്ങന്നൂര്‍ ▪️ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിംഗ് കോളേജില്‍ താഴെപ്പറയുന്ന വിഭാഗങ്ങളിലേക്ക് 2023-24 അദ്ധ്യയന വര്‍ഷത്തില്‍ ഒഴിവു വന്നിട്ടുള്ള തസ്തികയിലേക്ക് താല്‍ക്കാലിക നിയമനങ്ങള്‍ നടത്തുന്നതിന് താഴെപ്പറയുന്ന തീയതികളില്‍ ഉദ്യോഗാര്‍ഥികളെ ഇന്റര്‍വ്യൂ നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയും, പ്രായവും തെളിയിക്കുന്നതിനുള്ള അസ്സല് സര്‍ട്ടിഫിക്കറ്റുകളും, അവയുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികളും സഹിതം കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചെങ്ങന്നൂര്‍ പ്രിന്‍സിപ്പാള്‍ മുമ്പാകെ നിശ്ചിത തീയതിയിലും സമയത്തും നേരിട്ട് ഹാജരാക്കേണ്ടതാണ്. 1. അസിസ്റ്റന്റ് പ്രൊഫസര്‍ കമ്പ്യൂട്ടര്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ലഭിച്ചിട്ടുള്ള BE/B.Tech ബിരുദത്തോടൊപ്പം ME/M.Tech ബിരുദവും ഇവയിൽ ഏതിലെങ്കിലും …