ചെങ്ങന്നൂര്‍▪️ ജില്ലാ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്കെതിരെ അന്യസംസ്ഥാന തൊഴിലാളികളുടെ ആക്രമണം. ഡോക്ടര്‍മാരും ജീവനക്കാരും പ്രതിഷേധത്തില്‍. ഒരാള്‍ പോലീസ് കസ്റ്റഡിയില്‍. ബുധനാഴ്ച (29) രാത്രി 10.15ഓടെ ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോ. നീരജ അനു ജയിംസിനെതിരെയാണ് അന്യസംസ്ഥാന തൊഴിലാളികള്‍ ആക്രമണം നടത്തിയത്. അപസ്മാര രോഗ ലക്ഷണങ്ങളോടെ അബോധാവസ്ഥയിലായിരുന്ന അന്യസംസ്ഥാന തൊഴിലാളിയായ ശരണ്‍ (44) എന്ന രോഗിയുമായാണ് പത്തംഗ സംഘം ആശുപത്രിയില്‍ എത്തിയത്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോ. നീരജ അനു ജയിംസ് രോഗിക്ക് പ്രാഥമിക ചികില്‍സ നല്കിയ ശേഷം വിദഗ്ധ ചികില്‍സയ്ക്കായി ഇവിടെ …