ആലപ്പുഴ▪️ പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് ബാധിച്ച 15കാരന് മരിച്ചു. പാണപ്പള്ളി കിഴക്കേ മായിത്തറ അനില്‍ കുമാറിന്റെയും ശാലിനിയുടെയും മകന് ഗുരുദത്താണ് മരണപ്പെട്ടത്. കുട്ടിക്ക് എലിപ്പനി ഉണ്ടായിരുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഞായര്‍ മുതല്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. 2017 ല്‍ ആലപ്പുഴ മുനിസിപ്പാലിറ്റി പ്രദേശത്താണ് ഈ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. അതിനു ശേഷം ഇപ്പോഴാണ് ഇതേരോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. നെഗ്ളേറിയ ഫൗലെരി എന്ന അമീബയാണ് ഈ അപൂര്‍വ അണുബാധയ്ക്ക് കാരണം. നെഗ്ളേറിയ ഫൗലെരി അമീബയുടെ സാന്നിധ്യമുള്ള നദികളിലോ തടാകങ്ങളിലോ …