പരുമല ▪️ ഒരു രൂപക്ക് ഹൃദയ പരിരക്ഷാ പാക്കേജുമായി പരുമല ഇന്റര്‍നാഷണല്‍ കാര്‍ഡിയോ തൊറാസിക്ക് സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് 2500 രൂപ വില വരുന്ന കാര്‍ഡിയാക് ചെക്കപ്പ് ഒരു രൂപയ്ക്ക് നല്‍കികൊണ്ടുള്ള പ്രഖ്യാപനം പ്രശസ്ത സിനിമാതാരം രമേശ് പിഷാരടി നിര്‍വഹിച്ചു. ഇസിജി, എക്കോ, ബ്ലഡ് ഇന്‍വെസ്റ്റിഗേഷന്‍, കാര്ഡിയോളജിസ്ററ് കണ്സള്ട്ടേഷന് അടങ്ങിയ ഈ പാക്കേജിന്റെ കാലാവധി 2024 മെയ് 15 വരെയാണ്. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. നിരണം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ …