ചെങ്ങന്നൂര്‍▪️ 5.23 കോടിയുടെ ആയുര്‍വേദ ആശുപത്രിയുടെ പ്രവര്‍ത്തനം മെയ് മാസത്തില്‍ തുടങ്ങുമെന്ന് മന്ത്രി സജി ചെറിയാന് പറഞ്ഞു. ഗവ.ആയുര്‍വേദ ആശുപത്രിയുടെ ആധുനിക നിലവാരത്തിലുള്ള കെട്ടിട നിര്‍മ്മാണം പുരോഗമിക്കുന്നു. മൂന്നാം നിലയുടെ കോണ്‍ക്രീറ്റ് ജോലികള്‍ പൂര്‍ത്തിയായി. പ്ലാസ്റ്ററിങ്ങ്, ടൈല്‍, സാനിറ്ററി, അഗ്നി സുരക്ഷ ജോലികള്‍ പൂര്‍ത്തീകരിച്ച് വരുന്ന മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. നഗരസഭ നിയന്ത്രണത്തിലുള്ള ആയുര്‍വേദ ആശുപത്രി പതിറ്റാണ്ടുകളായി സ്ഥല സൗകര്യങ്ങളില്ലാതെ ആല്‍ത്തറ ജംഗ്ഷനു സമീപമുള്ള വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനെ തുടര്‍ന്നാണ് ഗവ.ഐടിഐ ജംഗ്ഷനു സമീപം കെട്ടിടം നിര്‍മ്മിക്കുന്നത്. മൂന്നു നിലകളിലായി 15,000 വിസ്തീര്‍ണ്ണത്തിലുള്ള കെട്ടിടം …