🟣 ജോസ് കെ. മാണിയുടെ പാര്‍ട്ടിയെ യുഡിഎഫിലെത്തിക്കാനുള്ള ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കുന്നത് മുസ്ലിം ലീഗും രമേശ് ചെന്നിത്തലയും തിരുവനന്തപുരം▪️ കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ തിരിച്ചെത്തിക്കാന്‍ നീക്കം. കേരള കോണ്‍ഗ്രസ് എം നേതൃത്വവുമായി അനൗപചാരിക ചര്‍ച്ച നടത്തി. മുസ്ലിം ലീഗാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. കേരള കോണ്‍ഗ്രസ് എമ്മിന് തിരുവമ്പാടി സീറ്റ് വാഗ്ദാനം ചെയ്തതായാണ് സൂചന. ജോസ് െമാണിയെ തിരുവമ്പാടിയില്‍ മത്സരിപ്പിക്കാമെന്ന നിര്‍ദ്ദേശവും മുന്നോട്ട് വെച്ചിട്ടുണ്ട്. മുസ്ലിം ലീഗ് മത്സരിച്ച് വരുന്ന തിരുവമ്പാടിയില്‍ കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലുമായി വിജയം സിപിഐഎമ്മിനൊപ്പമാണ്. കേരള കോണ്‍ഗ്രസ് …