ചെങ്ങന്നൂര്‍ ▪️ഗവ. വൊക്കേഷണല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിലെ ബഹുനില കെട്ടിടത്തിന്റെയും ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ തെക്ക് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെയും ഉദ്ഘാടനം വെള്ളിയാഴ്ച മന്ത്രി വി. ശിവന്‍കുട്ടി നിര്‍വ്വഹിക്കും. മന്ത്രി സജി ചെറിയാന് അധ്യക്ഷനാകും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് ഇരു കെട്ടിടങ്ങളും നിര്‍മ്മിച്ചത്. ▪️ചെങ്ങന്നൂര്‍ ഗവ.വൊക്കേഷണല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍ കെട്ടിടം രണ്ടു കോടി രൂപ വിനിയോഗിച്ച് ഗവ.വൊക്കേഷണല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍ …