ചെങ്ങന്നൂര്‍ ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്ങന്നൂര്‍ എന്‍ജിനീയറിംഗ് കോളേജിലെ എന്‍എസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ നട്ടു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സ്മിതാ ധരന്‍ ചടങ്ങിന് നേതൃത്വം നല്കി. പരിസ്ഥിതി ദിന പ്രതിജ്ഞയും എടുത്തു. ചടങ്ങില്‍ എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ സജി കുമാര്‍ ടി.വി, വിബേഷ് .വി പണിക്കര്‍, അജോയ് തോമസ് എന്നിവരും എന്‍ എസ് എസ് വോളന്റീയര്‍മാരും ജീവനക്കാരും പങ്കെടുത്തു.