ഇടയാറന്മുള▪️ കൃഷിപ്പാട്ടുകള്‍ പാടി പാടശേഖരത്തില്‍ ഇറങ്ങി ഞാറ് നട്ട് വിദ്യാര്‍ത്ഥി കര്‍ഷകര്‍. ഇടയാറന്മുള എ.എം.എം ഹയര്‍ സെക്കന്‍ഡറിലെ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് ഞാറ് നടീലിനായി വാളോത്തില്‍ പാടശേഖരത്തില്‍ ഇറങ്ങിയത്. പുതിയ കൃഷി രീതികള്‍ മനസ്സിലാക്കുന്നതിനും, കൃഷിയോടുള്ള താല്പര്യം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി ഫോറസ്ട്രി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നെല്‍കൃഷിയില്‍ പരിശീലനം നല്‍കിയത്. പരിശീലന പരിപാടി ളാക സെന്റ് തോം മാര്‍ത്തോമ പള്ളി സഹ. വികാരി ഫാ. റെജി ഡാന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസത്തോടൊപ്പം കൃഷിയിലും പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഹൈസ്കൂള്‍ വിഭാഗം …