ചെങ്ങന്നൂര്‍▪️ ജീവനക്കാരുടെ അനാസ്ഥയില്‍ കുട്ടികള്‍ കൊഴിഞ്ഞു പോയതോടെ നൂറ്റവന്‍പാറ അങ്കണവാടി അടച്ചുപൂട്ടല്‍ ഭീഷണിയുടെ വക്കിലെത്തി. പുലിയൂര് പഞ്ചായത്ത് നാലാം വാര്‍ഡിലെ നൂറ്റവന്‍പാറയില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന 133-ാം നമ്പര്‍ അങ്കണവാടിയാണ് കുട്ടികളുടെ കൊഴിഞ്ഞു പോക്കില്‍ ഇപ്പോള്‍ അനാഥമായ നിലയിലേക്ക് എത്തിയത്. ഏതാനും നാളുകള്‍ക്ക് മുന്‍പ് എട്ടോളം കുട്ടികള്‍ പഠനത്തിനായി എത്തിയിരുന്നു എങ്കിലും ജീവനക്കാരുടെ അനാസ്ഥയില്‍ ഇവരില്‍ പലരും നഗരസഭ പരിധിയിലുള്ള അങ്കണവാടികളിലേക്ക് പോയതായും പറയുന്നു. ടീച്ചര്‍ കൃത്യമായി എത്തുന്നില്ലെന്ന വ്യാപക പരാതി നിലനില്‍ക്കെയാണ് അങ്കണവാടിയില്‍ കുട്ടികള്‍ ഇല്ലാതായത്. അവസാനം ഒരു കുട്ടിയെത്തിയെങ്കിലും ഇപ്പോള്‍ അതും ഇല്ലാത്ത …