തലവടി▪️ രണ്ട് നൂറ്റാണ്ടോളം വര്‍ഷങ്ങള്‍ കൊണ്ട് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന് നല്കിയ തലവടി സിഎംഎസ് ഹൈസ്കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി. അന്തരിച്ച മുന്‍ പ്രധാനമന്തി ഡോ. മന്മോഹന് സിംഗ്, സാഹിത്യകാരന് എം.ടി വാസുദേവന്‍ നായര്‍,പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി കൊണ്ടാണ് യോഗം ആരംഭിച്ചത്. പ്രധാന അധ്യാപകന് റെജില്‍ സാം മാത്യു അനുശോചന പ്രമേയം അവതരിപ്പിച്ചു.പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ റവ.തോമസ് നോര്ട്ടന് നഗറില്‍ നടന്ന ക്രിസ്തുമസ് പുതുവത്സര സംഗമം പ്രസിഡന്റ് റവ. മാത്യൂ ജിലോ നൈനാന് ഉദ്ഘാടനം ചെയ്തു. സംഘടനാ ജനറല്‍ …