ആലപ്പുഴ ▪️ മത്സ്യഫെഡിന്റെ കീഴില്‍ വല നിര്‍മാണശാലകള്‍ക്ക് ആവശ്യമായ ഗുണമേന്മയുള്ള നൈലോണ്‍ നൂല് ഉത്പാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ നൈലോണ്‍ നൂല് ഫാക്ടറി് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്തു. പുന്നപ്ര വടക്ക് പഞ്ചായത്തിലെ പറവൂരില്‍ ആരംഭിച്ച ഫാക്ടറിയില്‍ പ്രതിവര്‍ഷം 400 ടണ്‍ നൈലോണ്‍ നൂല് ഉത്പാദിപ്പിക്കാന്‍ കഴിയും. 5.5 കോടി രൂപ ചെലവ്. തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍ ജില്ലകളിലാണ് ഇപ്പോള്‍ മത്സ്യബന്ധന വല നിര്‍മ്മാണ ഫാക്ടറികളുള്ളത്. ഇവിടെ പ്രതിവര്‍ഷം 1250 ടണ്‍ നൈലോണ്‍, ഹൈഡെന്‍സിറ്റി പോളി എത്തിലീന്‍ വലകള്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ട്. …