കൊച്ചി ▪️ കോതമംഗലം വാരപ്പെട്ടിയില്‍ 220 കെ.വി ലൈനിന് കീഴില്‍ കൃഷി ചെയ്ത കുലച്ച വാഴകള്‍ കെഎസഇബി ജീവനക്കാര്‍ വെട്ടിമാറ്റിയ സംഭവത്തില്‍ കര്ഷകന് തോമസിന് സര്‍ക്കാര്‍ പണം കൈമാറി. നഷ്ടപരിഹാരമായി 3.5 ലക്ഷംരൂപ ചിങ്ങം ഒന്ന് കര്‍ഷക ദിനത്തില്‍ ആന്റണി ജോണ്‍ എംഎല്‍എ തോമസിന്റെ വീട്ടിലെത്തിയാണ് കൈമറിയത്. മുഖ്യമന്ത്രിയ്ക്കും കേരള സര്‍ക്കാരിനും എംഎല്‍എ യക്കും തോമസ് നന്ദി പറഞ്ഞു. സഹായധനത്തില്‍ പൂര്‍ണ്ണ തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു. വാരപ്പെട്ടിയില്‍ കണ്ടംപാറ കാവുംപുറത്ത് തോമസിന്റെ നാന്നൂറോളം വാഴകളാണ് കെഎസ്ഇബി ജീവനക്കാര്‍ വെട്ടിയത്. ഉയരത്തില്‍ വളര്‍ന്ന വാഴകൈകള്‍ വൈദ്യുതി …