▶️വിഴിഞ്ഞം സമരത്തില്‍ സമവായ ചര്‍ച്ച; കര്‍ദിനാള്‍ ക്ലിമിസ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

0 second read
0
177

തിരുവനന്തപുരം▪️ വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പാക്കാന്‍ സമവായ നീക്കങ്ങള്‍ സജീവം.

ചീഫ് സെക്രട്ടറിയും ലത്തീന്‍ സഭാ നേതാക്കളുമായുള്ള ചര്‍ച്ചക്ക് മുന്‍കൈ എടുത്ത കര്‍ദ്ദിനാള്‍ ക്ലിമിസ് കാതോലിക്കാ ബാവ വൈകിട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

എന്തും സംഭവിക്കാവുന്ന സ്ഥിതിയിലേക്ക് വിഴിഞ്ഞം മാറിയതോടെയാണ് പല തട്ടിലെ അനുനയ നീക്കങ്ങള്‍. കര്‍ദ്ദിനാള്‍ ക്ലിമിസ് കാതോലിക്കാ ബാവ മുന്‍കെ എടുത്താണ് ചീഫ് സെക്രട്ടറിയും ലത്തീന്‍ രൂപതയും തമ്മിലെ ചര്‍ച്ചക്ക് കളമൊരുക്കിയത്.

ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ, സമരസമിതി ജനറല്‍ കണ്‍വീനര്‍ യൂജിന്‍ പെരേരെ എന്നിവര്‍ ചര്‍ച്ചക്കെത്തിയിരുന്നു. അതിനുശേഷം കര്‍ദ്ദിനാള്‍ ക്ലിമീസ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

ഇനിയൊരു സംഘര്‍ഷം ഒഴിവാക്കണമെന്നാണ് പൊതുവിലുണ്ടായ ധാരണ. തീരശോഷണം പഠിക്കാനുള്ള വിദഗ്ധ സമിതിയിലേക്ക് സമരസമിതി നിര്‍ദ്ദേശിക്കുന്ന ഒരാളെ കൂടി അംഗമാക്കണമെന്ന ഒത്തുതീര്‍പ്പ് നിര്‍ദ്ദശം പരിഗണനയിലാണ്.

തീരത്തെ സംഘര്‍ഷത്തിലും പൊലീസ് സ്‌റ്റേഷന്‍ ആക്രമണത്തിലും കേസെടുത്തെങ്കിലും അറസ്റ്റിലേക്ക് ഉടന്‍ പൊലീസ് കടക്കാനിടയില്ല.

അതേസമയം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന തര്‍ക്ക വിഷയത്തില്‍ ധാരണയായിട്ടില്ല. അടുത്തഘട്ടത്തില്‍ മുഖ്യമന്ത്രി നേരിട്ട് സമരസമിതിയുമായി സംസാരിക്കുന്ന നിലയിലെക്കെത്തിക്കാനാണ് മധ്യസ്ഥരുടെ നീക്കം.

മാറാട് മോഡലില്‍ ഗാന്ധിസ്മാരകനിധിയും ഒത്തുതീര്‍പ്പിന് ഇറങ്ങുന്നു. ചര്‍ച്ചകള്‍ക്കായി കോര്‍ ഗ്രൂപ്പ് ഉണ്ടാക്കി. ഗാന്ധിസ്മാരകനിധി ചെയര്‍മാന്‍ എന്‍. രാധാകൃഷ്ണന്‍, ജസ്റ്റിസ് ഹരിഹരന്‍ നായര്‍, ടി.പി ശ്രീനിവാസന്‍, ജോര്‍ജ്ജ് ഓണക്കൂര്‍ എന്നിവരാണ് കോര്‍ ഗ്രൂപ്പിലുള്ളത്.

 

Load More Related Articles
Load More By News Desk
Load More In HEALTH

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് അദാലത്തില്‍ ധനസഹായം

ചെങ്ങന്നൂര്‍▪️ ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് രണ്ടു ലക്ഷം രൂപ ധനസഹായം നല്‍…