
തിരുവല്ല▪️ മാര്‍ത്തോമ്മാ സഭയുടെ സാമൂഹ്യ സേവന വിഭാഗമായ കാര്‍ഡിന്റെ ഡയറക്ടറായി റവ. ഷിബു ശാമുവേല്‍ ചുമതലയേറ്റു.
തിരുവല്ല ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഡോ.യുയാക്കീം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത പങ്കെടുത്തു.
കഴിഞ്ഞ 5 വര്‍ഷം കൊട്ടാരക്കര മാര്‍ത്തോമ്മാ ജൂബിലി മന്ദിരം സൂപ്രണ്ടായി സേവനമനുഷ്ഠിച്ചതിനുശേഷമാണ് ജീവകാരുണ്യ പ്രവര്‍ത്തകന്‍ കൂടിയായ റവ.ഷിബു സാമുവേലിന്റെ പുതിയ നിയോഗം.
കാര്‍ഡ് ട്രഷറര്‍ വിക്ടര്‍ ടി.തോമസ്, അസി.ഡയറക്ടര്‍ റവ.ഷൈന്‍ എന്‍. ജേക്കബ്, മുന്‍ ഡയറക്ടര്‍ റവ.മോന്‍സി വര്‍ഗ്ഗീസ്, ഗവേണിംഗ് ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.